Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Acid Attack

പാ​ല​ക്കാ​ട്ട് യു​വാ​വി​ന് നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം; അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. ആ​നി​ക്കോ​ട് സ്വ​ദേ​ശി സ​തീ​ശ് കു​മാ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

പു​റം​ഭാ​ഗ​ത്ത് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​യാ​ൾ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി ര​മേ​ശ് കോ​യ​ന്പ​ത്തൂ​രി​ൽ പി​ടി​യി​ലാ​യി.

പാ​ല​ക്കാ​ട് മാ​ത്തൂ​രി​ലാ​ണ് ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. അ​സു​ഖ​ബാ​ധി​ത​നാ​യ സു​ഹൃ​ത്ത് ര​തീ​ഷി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ അ​യ​ൽ​വീ​ട്ടി​ലേ​ക്ക് പോ​യ​താ​ണ് സ​തീ​ശ്. ഇ​വി​ടെ​വ​ച്ച് ര​തീ​ഷി​ന്‍റെ സ​ഹോ​ദ​ര​നാ​യ ര​മേ​ശ് ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

നേ​ര​ത്തേ ര​മേ​ശ് സ​ഹോ​ദ​ര​നെ മ​ർ​ദി​ച്ച വി​വ​രം സ​തീ​ശ് പോ​ലീ​സി​ൽ അ​റി​യി​ച്ചി​രു​ന്നു. ഈ ​വൈ​രാ​ഗ്യ​മാ​കാം ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് വി​വ​രം.

National

പ്ര​ണ​യ​പ്പ​ക​യി​ൽ യു​വ​തി​യെ ആ​സി​ഡൊ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തി; ര​ണ്ട് പേ​ർ പി​ടി​യി​ൽ‌

ല​ക്‌​നോ: യു​പി​യി​ൽ പ്ര​ണ​യ​പ്പ​ക​യെ തു​ട​ർ​ന്ന് അ​മ്മ​യ്ക്കും മ​ക​ള്‍​ക്കും നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. രാം​കൊ​ല പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മൊ​ര്‍​വാ​ന്‍ എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. കാ​ജ​ൾ(23), അ​മ്മ ലീ​ലാ​വ​തി ദേ​വി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് കാ​ജ​ൾ കൊ​ല്ല​പ്പെ​ട്ടു. അ​മ്മ ലീ​ലാ​വ​തി ദേ​വി ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. കാ​ജ​ളും ലീ​ലാ​വ​തി​യും ഉ​റ​ങ്ങു​ന്ന സ​മ​യ​ത്ത് ആ​ക്ര​മി​ക​ള്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ദ്യം കു​ശി​ന​ഗ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും പി​ന്നീ​ട് ഗൊ​ര​ഖ്പു​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച​യാ​ണ് കാ​ജ​ൾ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ഛോട്ടി​ലാ​ല്‍ ഖ​ര്‍​വാ​ര്‍, അ​നു​ജ് കു​ശ്‌​വാ​ഹ എ​ന്നി​വ​രാ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ഛോട്ടി​ലാ​ല്‍ നി​ര​ന്ത​രം കാ​ജ​ളി​നോ​ട് പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യി​രു​ന്നു. യു​വ​തി ഇ​ത് നി​ര​സി​ച്ച​തോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

National

രാജസ്ഥാനില്‍ 14 വയസുകാരിക്ക് നേരെ ആസിഡ് ആക്രമണം: പ്രതി അറസ്റ്റില്‍

ശ്രീഗംഗാനഗര്‍: രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലെ സുഭാഷ് പാര്‍ക്ക് പ്രദേശത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രമണം. സ്‌കൂളിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുന്ന 19 വയസുകാരന്‍ ഓം പ്രകാശ് എന്നയാളാണ് പ്രതി.

ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ ഒരു വിവാഹ ചടങ്ങ് കവര്‍ ചെയ്യാന്‍ പോയ സമയത്ത് പെണ്‍കുട്ടിയെ കണ്ടിരുന്നു. പിന്നീട് അവളുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി നിരസിക്കുകയും താക്കീത് ചെയ്യുകയുമുണ്ടായി.

ഇതില്‍ പ്രതികാരം ചെയ്യാന്‍ തീരുമാനിച്ച പ്രതി ആസിഡ് കുപ്പിയുമായി ബൈക്കില്‍ എത്തിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് മുന്‍പ് തന്നെ പ്രതി മുഖം തുണി കൊണ്ട് മറച്ച് ഹെല്‍മെറ്റ് ധരിച്ചിരുന്നു. ബൈക്കിന്‍റെ നമ്പര്‍ പ്ലേറ്റ് തുണി കൊണ്ട് മറച്ച് പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാനായിരുന്നു നീക്കം. അക്രമത്തില്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ക്കും ഒരു വിരലിനും പൊള്ളലേറ്റു.

മുഖത്തോ കണ്ണിലോ ആസിഡ് വീഴാത്ത സാഹചര്യത്തിലാണ് ഗുരുതരമായ പരിക്കുകള്‍ ഒഴിവായത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും പ്രാദേശികമായി നടത്തിയ അന്വേഷണത്തിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പോലീസ് പ്രതിയെ പിടികൂടിയത്.

പ്രതിക്കായി 25,000 രൂപ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Kerala

ബേ​ഡ​ക​ത്ത് ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് ആ​സി​ഡൊ​ഴി​ച്ച സം​ഭ​വം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

കാ​സ​ർ​ഗോ​ഡ്: ബേ​ഡ​ക​ത്ത് ഭാ​ര്യ​യുടെ ദേ​ഹ​ത്ത് ആ​സി​ഡൊ​ഴി​ച്ച സം​ഭ​വ​ത്തി​ൽ‌ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ബേ​ഡ​കം ചെ​മ്പ​ക്കാ​ട് സ്വ​ദേ​ശി ജാ​ന​കി​യ്ക്ക് (54) നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

വീ​ട്ടു മു​റ്റ​ത്ത് പാ​ത്രം ക​ഴു​കു​ക​യാ​യി​രു​ന്നു ജാ​ന​കി. ഈ ​സ​മ​യ​ത്ത് ആ​സി​ഡു​മാ​യി എ​ത്തി​യ ഭ​ർ​ത്താ​വ് ര​വി (59) ജാ​ന​കി​യു​ടെ ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ര​വി​യെ ബേ​ഡ​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി മ​ദ്യ ല​ഹ​രി​യി​ൽ ആ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

കു​ടും​ബ വ​ഴ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ജാ​ന​കി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് എ​ത്തി​യ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ സു​രേ​ഷ് ബാ​ബു​വി​ന് നേ​രെ​യും ആ​സി​ഡ് ഒ​ഴി​ച്ചു. ഇ​രു​വ​ർ​ക്കും സാ​ര​മാ​യി പൊ​ള്ള​ലേ​റ്റി​റ്റു​ണ്ട്.

സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചു വ​ന്ന് വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ വീ​ട്ടി​ൽ നി​ന്നും ഭ​ർ​ത്താ​വി​നെ അ​ക​റ്റി നി​ർ​ത്തി​യ​തി​ന്‍റെ വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം എ​ന്നാ​ണ് സൂ​ച​ന.

National

ആ​സി​ഡ് ഒ​ഴി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചു; 16കാ​രി​യു​ടെ പ​രാ​തി​യി​ൽ കൗ​മാ​ര​ക്കാ​ര​നെ​തി​രെ കേ​സ്

ദി​സ്പു​ർ: ആ​സി​ഡ് ഒ​ഴി​ക്കു​മെ​ന്നും സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കൗ​മാ​ര​ക്കാ​ര​നെ​തി​രെ കേ​സ്. ആ​സാ​മി​ലെ കാ​ച്ച​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

16കാ​രി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത, പോ​ക്സോ ആ​ക്ട് എ​ന്നി​വ​യി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും ഇ​യാ​ളു​ടെ പി​താ​വി​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​യാ​ള്‍ ബി​സി​ന​സു​കാ​ര​നും മ​ത​പ്ര​ഭാ​ഷ​ക​നു​മാ​ണെ​ന്നും മ​ക​ന്‍റെ പ്ര​വൃ​ത്തി​ക​ളെ പി​ന്തു​ണ​ച്ച​താ​യും ഇ​ര​യെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പ്ര​തി​യു​ടെ പി​താ​വി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന് കാ​ച്ച​റി​ലെ സീ​നി​യ​ര്‍ പോ​ലീ​സ് സൂ​പ്ര​ണ്ട് (എ​സ്എ​സ്പി) പാ​ർ​ഥ പ്ര​തിം ദാ​സ് പ​റ​ഞ്ഞു.

Kerala

ആ​സി​ഡ് ഒ​ഴി​ച്ച് സ​ഹോ​ദ​ര​പു​ത്ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​തി ത​ങ്ക​മ്മ മ​രി​ച്ചു

ഇ​ടു​ക്കി: ആ​സി​ഡ് ഒ​ഴി​ച്ച് സ​ഹോ​ദ​പു​ത്ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി മ​രി​ച്ചു. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​നി​ടെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കേ​സി​ലെ പ്ര​തി​യും ഏ​റ്റു​മാ​നൂ​ര്‍ കാ​ട്ടാ​ച്ചി​റ സ്വ​ദേ​ശി​നി​യു​മാ​യ ത​ങ്ക​മ്മ(82) ആ​ണ് മ​രി​ച്ച​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ത​ങ്ക​മ്മ​യെ ആ​ദ്യം ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ര​ണം.

സ​ഹോ​ദ​ര​പു​ത്ര​നാ​യ സു​കു​മാ​ര​നെ​യാ​യി​രു​ന്നു ത​ങ്ക​മ്മ സാ​മ്പ​ത്തി​ക ത​ര്‍​ക്ക​ങ്ങ​ള തു​ട​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഒ​ക്ടോ​ബ​ര്‍ 25ന് ​വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. ത​ങ്ക​മ്മ​യു​ടെ സ്വ​ര്‍​ണം പ​ണ​യം​വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​കു​മാ​ര​നു​മാ​യി ത​ര്‍​ക്ക​വും കേ​സു​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രു​വ​രും ര​മ്യ​ത​യി​ല്‍ എ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച ത​ങ്ക​മ്മ സു​കു​മാ​ര​ന്‍റെ വീ​ട്ടി​ലെ​ത്തു​ക്കു​യും സ്വ​ര്‍​ണം പ​ണ​യം​വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും വീ​ണ്ടും ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷം സോ​ഫ​യി​ല്‍ കി​ട​ക്കു​ക​യാ​യി​രു​ന്ന സു​കു​മാ​ര​ന്‍റെ മു​ഖ​ത്ത് ത​ങ്ക​മ്മ ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

ആ​സി​ഡ് സു​കു​മാ​ര​ന്‍റെ ഉ​ള്ളി​ല്‍ എ​ത്തി​യി​രു​ന്നു. ഇ​തി​ല്‍​നി​ന്ന് ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍​ക്ക് പൊ​ള്ള​ലേ​റ്റാ​യി​രു​ന്നു സു​കു​മാ​ര​ന്‍റെ മ​ര​ണ​മെ​ന്നാ​യി​രു​ന്നു പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്.

National

കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ആ​സി​ഡ‍് ആ​ക്ര​മ​ണം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. ല​ക്ഷ്മി ഭാ​യ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷം ബി​രു​ദ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ മൂ​വ​ർ സം​ഘം ആ​സി​ഡ് ഒ​ഴി​ച്ച​ത്.

പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​യു​ടെ മു​ഖ​ത്തേ​ക്കാ​ണ് ആ​സി​ഡ് ഒ​ഴി​ച്ച​ത്. പെ​ൺ​കു​ട്ടി കൈ​കൊ​ണ്ട് ത​ട​ഞ്ഞ​തി​നാ​ൽ കൈ​ക്കു മാ​ത്ര​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​ർ​മാ​ൻ, ഇ​ഷാ​ൻ, ജി​തേ​ന്ദ​ർ എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​തി​ൽ ജി​തേ​ന്ദ​ർ ത​ന്നെ പ​ല​ത​വ​ണ ശ​ല്യം ചെ​യ്തി​രു​ന്നു​വെ​ന്നാ​ണ് പെ​ൺ​കു​ട്ടി പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.

ഇ​തേ ചൊ​ല്ലി ഇ​വ​ർ ത​മ്മി​ൽ വാ​ക്കു ത​ർ​ക്ക​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ പ​ക​പോ​ക്ക​ലാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണം എ​ന്നാ​ണ് പോ​ലീ​സി​ന്റെ നി​ഗ​മ​നം. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം സ്ഥ​ല​ത്തു​നി​ന്നും ക​ട​ന്നു ക​ള​ഞ്ഞ മൂ​വ​രെ​യും ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Latest News

Corehub Up